കല കുവൈറ്റ് ഒക്ടോബർ അനുസ്മരണം 28ന്
Tuesday, October 25, 2016 5:59 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഈ വർഷത്തെ ഒക്ടോബർ അനുസ്മരണം 28ന് (വെള്ളി) വൈകുന്നേരം നാലിന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ (സീനിയർ) സംഘടിപ്പിക്കുന്നു. അന്തരിച്ച പ്രശസ്ത സാഹിത്യകാരന്മാരായ വയലാർ രാമ വർമ്മ, ചെറുകാട്, കെ.എൻ. എഴുത്തച്ഛൻ, ജോസഫ് മുണ്ടശേരി എന്നിവരെ അനുസ്മരിച്ചുകൊണ്ട് കല കുവൈറ്റ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയും പ്രശസ്ത സാഹിത്യ നിരൂപകനുമായ കെ.പി. മോഹനൻ മുഖ്യാതിഥിയായിരിക്കും.

പരിപാടിയോടനുബന്ധിച്ച് കല കുവൈറ്റ് പ്രവർത്തകർ അണിയിച്ചൊരുക്കിയ ദിലീപ് നടേരി രചിച്ച്, സുരേഷ് തോലമ്പ്ര സംവിധാനം നിർവഹിച്ച ‘തേജസ്വിനി സാക്ഷി’ എന്ന നാടകവും അരങ്ങേറും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ലഭ്യമാണ്.

വിവരങ്ങൾക്ക്: 24317875, 22393053, 94013575, 97817100.

റിപ്പോർട്ട്: സലിം കോട്ടയിൽ