പേൾ ഓഫ് കുവൈത്ത് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചു
Tuesday, October 25, 2016 6:00 AM IST
കുവൈത്ത്: തനിമയും പ്രോമിസ് കുവൈത്തും ചേർന്നൊരുക്കുന്ന എപിജെ അബ്ദുൾകലാം പേൾ ഓഫ് കുവൈത്ത് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചു. കുവൈത്തിലെ 20 ഇന്ത്യൻ സ്കൂളുകളിൽനിന്ന് ഓൾ റൗണ്ട് മികവോടെ തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്കാണ് പേൾ ഓഫ് ദി സ്കൂൾ പുരസ്കാരം സമ്മാനിച്ചത്.

അലീന മരിയ സന്തോഷ്, അശ്വതി ഹർഷകുമാർ, ദേവപ്രഭാ ശിവപ്രസാദ്, ദേവി അജയ്, ദവിയാൻ ഭട്ടാചാര്യ, എൽറിച്ച് മിറാൻഡ, എവിലിൻ ബിന്ദു ജോർജ്, ഫേബ മാർത്താ ഏബ്രഹാം, ഫെറ്റ്, ജനീഫർ, ജോ ജിജോ, കാവ്യ വൈദ്യനാഥൻ, മെറിൻ ബെന്നി മാളിയേക്കൽ, ഫിലിമെൻ ജിജി അലക്സാണ്ടർ, ശീദൽ അജയ്, ശ്രേയ, ഷാറൂഖ്, സോനൽ ബേറ, വർത്തിക വിജയ് എന്നിവരാണ് അവാർഡിനർഹരായത്. ഇവരിൽനിന്ന് promisekuwait.com ലൂടെ നടത്തിയ ഓൺലൈൻ വോട്ടെടുപ്പ്, പ്രസംഗം, ക്വിസ് മത്സരങ്ങൾ എന്നിവയടക്കം വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച പ്രതിഭാനിർണയത്തിന്റെ അടിസ്‌ഥാനത്തിൽ പേൾ ഓഫ് ദി കുവൈത്തായി എൽറിച്ച് മിറാൻഡ തെരഞ്ഞെടുക്കപ്പെട്ടു. എക്സലൻസ് അവാർഡ് എയ്ഞ്ചൽ റോസ് കരസ്‌ഥമാക്കി. തുടർന്നു രാജ്യത്തെ പ്രമുഖ ടീമുകൾ പങ്കെടുത്ത വാശിയേറിയ വടംവലി ചാമ്പ്യൻഷിപ്പിൽ ഫ്രണ്ട്സ് ഓഫ് രജീഷ് വിജയികളായി. ബാബുജി ബത്തേരി പരിപാടികൾ നിയന്ത്രിച്ചു.

അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ മുഖ്യാതിഥിയായിരുന്നു. സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. രഘുനാഥൻ നായർ, അബാസിയ പോലീസ് മേധാവി കേണൽ ഇബ്രാഹിം അബ്ദുൽ റസാൻ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ