ജിദ്ദ നാട്ടുകൂട്ടം നവംബർ നാലിന്
Tuesday, October 25, 2016 6:02 AM IST
ജിദ്ദ: ജിദ്ദയിലും മക്ക, ത്വായിഫ്, സാബിർ, റാബഗ് തുടങ്ങിയ സമീപപ്രദേശങ്ങളിലും ജോലിചെയ്യുന്ന ചേന്ദമംഗല്ലൂർ, പുൽപറമ്പ്, പൊറ്റശേരി എന്നിവിടങ്ങളിലെ പ്രവാസി സുഹൃത്തുക്കൾ നവംബർ നാലിന് (വെള്ളി) ജിദ്ദയിലെ പലസ്തീൻ റോഡിലെ വാദി മരീഹ് ഫെറാറി ഇസ്തിറാഹയിൽ ഒത്തുകൂടുന്നു.

ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് മുൻകൈയെടുത്ത് വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും മത, സാമൂഹിക സാംസ്കാരിക, രാഷ്ര്‌ടീയ സംഘടനകളുടെയും സഹകരണത്തോടെ നടത്തിയ ‘ഗ്രാമീണം 2016’ സൗഹാർദ്ദ പരിപാടിയോടനുബന്ധിച്ചു പ്രവാസികൾ വിവിധ ഗൾഫ് നാടുകളിൽ ഒത്തുചേരുന്നതിന്റെ ഭാഗമായാണ് ‘ജിദ്ദ നാട്ടുകൂട്ടം’ എന്ന ഈ സംഗമം. ചേന്ദമംഗല്ലൂർ, പുൽപറമ്പ്, പൊറ്റശേരി എന്നിവിടങ്ങളിലെ പ്രവാസിസഹോദരങ്ങളെ കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. വിവരങ്ങൾക്ക്: 0549294933, 0561109148, 0500394258.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ