പ്രചാരണത്തിനു ദൈവനാമം: ഓസ്ട്രിയൻ പ്രസിഡന്റ് സ്‌ഥാനനാർഥിക്ക് വിമർശനം
Tuesday, October 25, 2016 8:18 AM IST
ബർലിൻ: പ്രചാരണ മുദ്രാവാക്യങ്ങളിൽ ദൈവനാമം വലിച്ചിഴച്ചതിന്, ഓസ്ട്രിയൻ പ്രസിഡന്റ് സ്‌ഥാനത്തേക്കു മത്സരിക്കുന്ന നോർബർട്ട് ഹോഫർ വിമർശകരുടെ ഇരയാകുന്നു.

അതിനാൽ, ദൈവമേ എന്നെ സഹായിക്കൂ എന്ന രീതിയിലുള്ള മുദ്രാവാക്യമാണ് വിവാദമായിരിക്കുന്നത്. ക്രിസ്റ്റ്യൻ, പാശ്ചാത്യ മൂല്യങ്ങളിൽ അടിയുറച്ച വിശ്വാസമാണ് ഇതിലൂടെ കാണിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പാർട്ടി വക്‌താക്കൾ വാദിക്കുന്നു.

എന്നാൽ, ദൈവനാമം ഇത്തരത്തിൽ രാഷ്ര്‌ടീയ പ്രചാരണത്തിന് ഉപയോഗിക്കാനുള്ളതല്ലെന്ന് പ്രൊട്ടസ്റ്റന്റ് സഭാ നേതാക്കൾ പറയുന്നു. ദുർബലരുടെ രക്ഷകനാണ് ദൈവം. അഭയാർഥികളും ദുർബലരിൽ ഉൾപ്പെടുന്നു. ആ ദൈവത്തെ വിളിക്കാൻ അഭയാർഥിവിരുദ്ധനായ നോർബർട്ടിന് അവകാശമില്ലെന്നും സഭ.

കുടിയേറ്റത്തിനും അഭയാർഥിത്വത്തിനുമെതിരേ ശക്‌തമായി വാദിക്കുന്ന ഫ്രീഡം പാർട്ടിയുടെ പ്രതിനിധിയാണ് നോർബർട്ട് ഹോഫർ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ