ഇറ്റലിയിൽ പുലിമുരുകൻ 12 കേന്ദ്രങ്ങളിൽ പ്രദർശനത്തിന്
Wednesday, October 26, 2016 6:54 AM IST
റോം: മലയാള സിനിമ ചരിത്രത്തിലെ സകലമാന റിക്കോർഡുകളും ഭേദിച്ച് മുന്നേറുന്ന മോഹൻലാൽ ചിത്രം പുലിമുരുകൻ ഇറ്റലിയിലും മാൾട്ടയിലും റിക്കാർഡ് പ്രദർശനത്തിന് ഒരുങ്ങുന്നു. ഇറ്റലിയിൽ 12 കേന്ദ്രങ്ങളിലാണ് ഗോഡ്സൺഓൺ കൺട്രി ഫിലിംസ് നവംബർ ആറു മുതൽ പ്രദർശനത്തിനെത്തിക്കുന്നത്. റോം. ജനോവ, സാവോണ, നാപോളി, സിസിലിയ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രദർശിപ്പിക്കും. നല്ല സിനിമകളെ എന്നും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ഇറ്റലിയിലെ മലയാളികൾ പുലിമുരുകനെയും സ്വീകരിക്കുമെന്നാണ് മലയാള സിനിമ ലോകം പ്രതീക്ഷിക്കുന്നത്.

വിവരങ്ങൾക്ക്: 3886421716,3201903016.

റിപ്പോർട്ട്: സിജോ ജോസ് ഇടച്ചേരിൽ