അൽഹസയിൽ നവയുഗം നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
Wednesday, October 26, 2016 6:58 AM IST
അൽഹസ (ദമാം): സൗദി അറേബ്യയിലെ അൽഹസയിലുള്ള മലയാളികൾക്ക് നോർക്കയുടെ സേവനം ലഭ്യമാക്കുന്നതിനും പ്രവാസി ക്ഷേമനിധി, നോർക്ക ഐഡി കാർഡ് എന്നിവ എടുക്കന്നതിനുവേണ്ട സഹായങ്ങൾ നൽകുന്നതിനുമായി നവയുഗം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നോർക്ക ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.

ഷുഖൈഖിലെ പാം ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ കേരള മുൻ റവന്യൂ മന്ത്രിയും കേരള പ്രവാസി ഫെഡറേഷന്റെ സംസ്‌ഥാന സെക്രട്ടറിയുമായ കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. നവയുഗം അൽഹസ മേഖല കമ്മിറ്റി പ്രസിഡന്റ് രാജീവ് ചവറ അധ്യക്ഷത വഹിച്ച യോഗത്തിൽ നവയുഗം മേഖല രക്ഷാധികാരി ഹുസൈൻ കുന്നിക്കേട്, സാമൂഹികപ്രവത്തകനും നവോദയ കേന്ദ്ര വൈസ് പ്രസിഡന്റുമായ ഹനീഫ മൂവാറ്റുപുഴ, തനിമ പ്രധിനിധി ദിലീപ് നെല്ലിക്കാട്, നവയുഗം കേന്ദ്ര പ്രസിഡന്റ് കെ.ആർ അജിത്, കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂചെടിയിൽ, നവയുഗം മേഖല സെക്രട്ടറി ഇ.എസ് റഹിം തൊളിക്കോട്, ഷമ്മിൽ നെല്ലിക്കോട് എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ ഹെല്പ് ഡെസ്കിന്റെ തുടർപ്രവർത്തനങ്ങൾക്കുവേണ്ടി സുശീൽ കുമാറിനെ നോർക്ക ഹെല്പ് ഡെസ്ക് കൺവീനറായി തെരഞ്ഞെടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം