ഫാ. ഗ്രിഗറി ഓണംകുളത്തിന് ഹൂസ്റ്റണിൽ സ്വീകരണം നൽകി
Wednesday, October 26, 2016 6:59 AM IST
ഹൂസ്റ്റൺ: തുരുത്തി ഫൊറോന വികാരിയും ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മുൻ ഡയറക്ടറുമായിരുന്ന ഫാ. ഗ്രിഗറി ഓണംകുളത്തിന് ടെക്സസ് അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന്റെ നേതൃത്വത്തിൽ ഹൂസ്റ്റണിൽ സ്വീകരണം നൽകി.

ചങ്ങനാശേരി ആർച്ച് ഡയോസിസിന്റെ രണ്ട് വൻ പദ്ധതികളായ കളർ എ ഡ്രീം (നിസഹായരായ വിദ്യാർഥികളെ സാമ്പത്തികമായി സഹായിക്കുന്ന പദ്ധതി), കളർ എ ഹോം (സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീട് വച്ചു നൽകുന്ന പദ്ധതി) എന്നിവയുടെ ചുക്കാൻ പിടിക്കുന്നതും ഓണംകുളം അച്ചനാണ്.

കൂടാതെ നിരവധി വികസന പദ്ധതികളുടേയും ചാരിറ്റി പ്രവർത്തനങ്ങളുടേയും നേതൃനിരയിൽ പ്രവർത്തിച്ചുവരികയാണ് ഫാ. ഗ്രിഗറി ഓണംകുളം.

റിപ്പോർട്ട്: ജോർജ് കാക്കനാട്ട്