ഡാളസിൽ കരുണാഭിഷേക ധ്യാനം നവംബർ 18, 19, 20 തീയതികളിൽ
Wednesday, October 26, 2016 7:00 AM IST
ഡാളസ്: കരുണയുടെ മഹാ ജൂബിലി വർഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ പ്രശസ്ത വചന പ്രഘോഷകനും ധ്യാന കുരുവുമായ ബ്രദർ തോമസ് പോൾ നയിക്കുന്ന കരുണാഭിഷേക ധ്യാനം നവംബർ 18, 19, 20 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

വെള്ളി വൈകുന്നേരം അഞ്ചു മുതൽ 9.30 വരെയും ശനി രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചു വരെയും ഞായർ രാവിലെ 8.30 മുതൽ രാവിലെ പത്തു വരെയുമാണ് ധ്യാനം.

ധ്യാനത്തിലേക്ക് ഏവരെയും വികാരി ഫാ ജോഷി എളമ്പാശേരിൽ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ടോമി നെല്ലുവേലിൽ 972 533 7399, സാലിച്ചൻ കൈനിക്കര 214 991 7640, ജോസഫ് കെ. പോൾ 972 463 6514.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ