കോർക്കിൽ ദീപാവലി ആഘോഷം 30ന്
Wednesday, October 26, 2016 7:00 AM IST
കോർക്ക്: അയർലൻഡിലെ കോർക്കിൽ ദീപാവലി ആഘോഷം ഒക്ടോബർ 30ന് (ഞായർ) നടക്കും. വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ടോഗർ സെന്റ് ഫിൻബാർ ഫുട്ബോൾ ഹർലിംഗ് ക്ലബ്ബിലാണ് ആഘോഷ പരിപാടികൾ.

കോർക്ക് മേയർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാർ പരിപാടി അവതരിപ്പിക്കും. പ്രശസ്ത ജേർണലിസ്റ്റും ഹോട്ടലിയറും ടിവി പ്രൊഡ്യൂസറുമായ ബീബി ബാസ്കിൻ ചടങ്ങിൽ പ്രസംഗിക്കും. ജൂണിയർ സെർട്ട് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് മേയർ മൊമെന്റോ നൽകി ആദരിക്കും.

വിവരങ്ങൾക്ക്: കിരൺ 0873205347, ലേഖ 0863685070.

റിപ്പോർട്ട്: ഹാരി തോമസ്