ഹൂസ്റ്റണിൽ ഫാ. ആബേൽ അനുസ്മരണം 27ന്
Wednesday, October 26, 2016 7:01 AM IST
ഹൂസ്റ്റൺ: നിരവധി കലാപ്രതിഭകളെയും ഒട്ടേറെ മലയാള ചലച്ചിത്ര താരങ്ങളെയും സംഭാവന ചെയ്ത കൊച്ചിൻ കലാഭവന്റെ സ്‌ഥാപകനും ശില്പിയുമായ ഫാ. ആബേലിന്റെ പതിനഞ്ചാമത് ചരമ വാർഷിക അനുസ്മരണത്തിനായി ഹൂസ്റ്റണിലെ അച്ചന്റെ ശിക്ഷ്യഗണങ്ങളും ആരാധകരും ഒത്തുചേരുന്നു.

ഒക്ടോബർ 27ന് (വ്യാഴം) വൈകുന്നേരം ഏഴിന് ഹൂസ്റ്റണിലെ ക്രെസന്റോ സ്കൂൾ ഓഫ് ആർട്സിൽ (2200 FM 1092, Missouri Ctiy) ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ആബേലച്ചന്റെ ശിക്ഷണത്തിൽ കലാരംഗത്ത് ശ്രദ്ധേയരായി തീർന്ന പ്രശസ്ത ഗായകൻ കോറസ് പീറ്റർ, മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ ജയൻ, സംഗീതജ്‌ഞൻ സാജു മാളിയേക്കൽ തുടങ്ങിയവരാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. സമ്മേളനത്തിലേക്ക് എല്ലാ കലാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: സാജു മാളിയേക്കൽ 832 561 0035, കലാഭവൻ ജയൻ 281 864 4922, കോറസ് പീറ്റർ 281 818 2738.

റിപ്പോർട്ട്: ജീമോൻ റാന്നി