സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്തിന്റെ വാർഷിക പിക്നിക് 28ന്
Wednesday, October 26, 2016 7:03 AM IST
കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവകയുടെ വാർഷിക പിക്നിക് ഒക്ടോബർ 28ന് (വെള്ളി) നടക്കും. രാവിലെ എട്ടു മുതൽ ആന്തലൂസ് റിഗായ് പാർക്കിലാണ് പരിപാടികൾ. വിവിധ കായിക മത്സരങ്ങളെ കൂടാതെ മാനസികോല്ലാസം നൽകുന്ന വിവിധ പരിപാടികളും ബൈബിൾ ക്വിസ് തുടങ്ങിയവ പിക്നിക്കിന്റെ ഭാഗമായിരിക്കും. വിവിധ സ്‌ഥലങ്ങളിൽ നിന്നുള്ളവർക്ക് സംഘാടകർ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വികാരി റവ. സജി ഏബ്രഹാമിന്റെയും കൺവീനർ കുരുവിള ചെറിയാന്റേയും ഇടവക കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ പിക്നിക്കിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.