ജഡ്ജിമാർ റോബോട്ടുകൾക്ക് വഴിമാറും
Wednesday, October 26, 2016 7:04 AM IST
സൂറിച്ച്: കോടതികളിൽ ജഡ്ജിമാരായി അധികം താമസിയാതെ റോബോട്ടുകളും വന്നേക്കും. യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നടത്തിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലീഗൽ ജഡ്ജിംഗ് സംവിധാനത്തിന്റെ പരീക്ഷണം വിജയത്തിലേക്കാണെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ജേർണൽ പീർ ജെ കംപ്യൂട്ടർ സയൻസ് എന്ന ശാസ്ത്ര ജേർണലിൽ ഇതിന്റെ പഠനം പ്രസിദ്ധീകരിച്ചു.

പരീക്ഷണത്തിൽ റോബോട്ട് ജഡ്ജി 89 ശതമാനം ശരിയായ വിധികൾ പുറപ്പെടുവിച്ചെന്നാണ് റിപ്പോർട്ട് പറയുന്നത്. മർദ്ദനം, വ്യക്‌തിഹത്യ തുടങ്ങിയ 548 കേസുകളാണ് റോബോട്ട് ജഡ്ജി കേട്ടത്. പിന്നീട് ജഡ്ജി പാനലിന്റെ വിധിയോട് റോബോട്ട് ജഡ്ജിയുടെ വിധി ഒത്തുനോക്കിയായിരുന്നു ഈ വിലയിരുത്തൽ നടത്തിയത്.

റിപ്പോർട്ട്: ജോർജ് ജോൺ