ജോയി ഇട്ടനെ പിറവം നേറ്റീവ് അസോസിയേഷൻ ആദരിച്ചു
Wednesday, October 26, 2016 7:06 AM IST
ന്യൂയോർക്ക്: ഫൊക്കാന എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയി ഇട്ടനെ പിറവം നേറ്റീവ് അസോസിയേഷൻ സംഗമം ആദരിച്ചു.

ഒക്ടോബർ 22ന് ടെസൺ സെന്ററിൽ നടന്ന ചടങ്ങിൽ പിറവം ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു.

ഫൊക്കാന എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും കരുത്തുറ്റ തേരാളിയും നോർത്ത് അമേരിക്കൻ സാമൂഹിക സംസ്കരിക രംഗങ്ങളിൽ നിറസാന്നിധ്യമായ ജോയി ഇട്ടനെ 2016– 2018 ലെ ഭാരവാഹിയായി തെരഞ്ഞെടുത്തതിൽ അതിയായ സന്തോഷവും അതോടൊപ്പം അർഹതക്കുള്ള അംഗീകാരവുമാണെന്ന് പിറവം നേറ്റീവ് അസോസിയേഷൻ പ്രസിഡന്റ് ജെസി ജയിംസ് പറഞ്ഞു.

ചടങ്ങിൽ സെക്രട്ടറി ഷാജി മുളക്കുഴം, മുൻ പ്രസിഡന്റ് ബോബി തുമ്പയിൽ എന്നിവർ പ്രസംഗിച്ചു. മറുപടി പ്രസംഗത്തിൽ ഓരോ വർഷവും സാധാരണക്കാർക്കും അവരുടെ കുട്ടികൾക്കും കൊടുക്കുന്ന കാരുണ്യവും അംഗീകാരവുമാണ് ഫൊക്കാനയുടെ വളർച്ചയ്ക്ക് കാരണമെന്ന് ജോയി ഇട്ടൻ പറഞ്ഞു. എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ അതിയായ സന്തോഷം ഉണ്ടന്നും വിജയത്തിനുവേണ്ടി പ്രവർത്തിച്ച ഏവർക്കും നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ