ടെക്സക്ക് പുതിയ നേതൃത്വം
Wednesday, October 26, 2016 8:17 AM IST
റിയാദ്: റിയാദിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ടെക്സ ഓണം – ഈദാഘോഷവും എട്ടാമത് വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും നടന്നു.

എക്സിറ്റ് 18 ലുള്ള ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് നൗഷാദ് കിളിമാനൂർ അധ്യക്ഷത വഹിച്ചു. ടെക്സ ജനറൽ സെക്രട്ടറി ആയിരുന്ന ശശിപിള്ളയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. നിസാർ കല്ലറ വാർഷിക റിപ്പോർട്ടും സലാഹുദ്ദീൻ മരുതിക്കുന്ന് വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്നു നടന്ന തെരെഞ്ഞെടുപ്പിൽ ജോയി നടേശൻ അവതരിപ്പിച്ച ഇരുപത്തിയഞ്ച് അംഗ പാനൽ യോഗം എതിരില്ലാതെ തെരെഞ്ഞെടുത്തു. സലാഹുദ്ദീൻ മരുതിക്കുന്ന് (പ്രസിഡന്റ്) നിസാർ കല്ലറ* (ജനറൽ സെക്രട്ടറി), സിരാജ് മണമ്പൂർ (ട്രഷറർ), സജീവ് നാവായിക്കുളം, സുരേഷ് പാലോട് (വൈസ് പ്രസിഡന്റുമാർ), പ്രകാശ് വാമനപുരം, അബ്ദുൽ അഹദ് (ജോ. സെക്രട്ടറിമാർ), നൗഷാദ് കിളിമാനൂർ (പബ്ലിക് റിലേഷൻ ആൻഡ് മീഡിയ കൺവീനർ) പ്രശാന്ത് വാമനപുരം, അനിൽ കല്ലറ (ഫാമിലി വിംഗ്), അജിത്ത് കക്കരക്കൽ, രമണൻ, സേതു കുഴിക്കാട്ടിൽ (ഫാമിലി വിംഗ്) മുഹമ്മദ് ഇല്യാസ്, ചന്ദ്രൻ വെഞ്ഞാറമൂട്, അനിൽ കാരേറ്റ് (ജീവകാരുണ്യം), ശ്യാം രാജ്, കബീർ കണിയാപുരം, സുനു ടി. രാജ് (കലാവിഭാഗം), പ്രേം ലാൽ വാമനപുരം, ഡാഡു ആർ.വി, നാഫി നാസറുദ്ദീൻ, സുനിൽ നെയ്യാറ്റിങ്കര (കായികം), ജോയി നടേശൻ, ജാബിർ ജമാലുദ്ദീൻ (സോഷ്യൽ വെൽഫെയർ) എന്നിവരെ തെരഞ്ഞെടുത്തു. ഡോ. ജയചന്ദ്രൻ മുഖ്യ വരണാധികാരിയായിരുന്നു.

തുടർന്നു നടന്ന*കലാപരിപാടിയിൽ ശങ്കർ കേശവൻ, ഷഹീറുദ്ദീൻ കാപ്പിൽ, ശിശിര അഭിലാഷ് എന്നിവർ ഗാനങ്ങളാലപിച്ചു. ജോസഫ് മഹാബലിയായി വേഷമിട്ടു. വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു. നിസാർ കല്ലറ, സുരേഷ് പെരിങ്ങമ്മല എന്നിവർ പ്രസംഗിച്ചു. സജീവ് നാവായിക്കുളം, അനിൽ കല്ലറ, സൈനുദ്ദീൻ തൊളിക്കുഴി,*മാസി വക്കം, കിഷോർ കിളിമാനൂർ, ലജാമണി അഹദ്, ഗായത്രി പ്രശോഭ്, സുജ പ്രകാശ്, അജിത അനിൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ