ജർമനിയിൽ രാജ്യവ്യാപകമായി ഭീകരവിരുദ്ധ റെയ്ഡ്
Wednesday, October 26, 2016 8:19 AM IST
ബർലിൻ: ജർമൻ പോലീസ് രാജ്യവ്യാപകമായി ഭീകരവിരുദ്ധ റെയ്ഡ് നടത്തി. ഭീകര സംഘടനകൾക്ക് ധന സഹായം നൽകുന്നവരെ കുടുക്കുകയായിരുന്നു റെയ്ഡിന്റെ പ്രധാന ലക്ഷ്യം.

തുരിംഗിയ, ഹാംബർഗ്, നോർത്ത് റൈൻ വെസ്റ്റ്ഫാലിയ, സാക്സണി, ബവേറിയ എന്നീ സ്റ്റേറ്റുകളിൽ കാര്യമായ പരിശോധനകൾ നടത്തിയ സംഘം 12 അപ്പാർട്ട്മെന്റുകളും ഒരു കമ്യൂണൽ അക്കോമഡേഷൻ സംവിധാനവുമാണ് പരിശോധിച്ചത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരിശോധനകളിൽ കാര്യമായി എന്തെങ്കിലും ലഭ്യമായോ എന്നും പോലീസ് വ്യക്‌തമാക്കിയിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ