മേരി അക്കാമ്മ മാമ്മന് സാമൂഹിക പ്രവർത്തകയ്ക്കുള്ള പുരസ്കാരം
Thursday, October 27, 2016 3:41 AM IST
ചങ്ങനാശേരി: മേരി അക്കാമ്മ മാമ്മന് കർണാടക സർക്കാരിന്റെ മുതിർന്ന സാമൂഹിക പ്രവർത്തകക്കുള്ള പുരസ്കാരം. കർണാടക സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇവർ സംസ്‌ഥാനത്തെ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനുവേണ്ടി വിവിധ രംഗങ്ങളിൽ സേവനം അനുഷ്ഠിച്ചുവരുന്നു. സ്ത്രീകളുടെ സുരക്ഷ, സാമ്പത്തിക ഉന്നമനം, വിദ്യാഭ്യാസ നിയമ പരിരക്ഷ, വിവിധ പ്രശ്നങ്ങൾ ഇവ പരിഹിക്കുന്ന വിമൻ ആന്റ് ചൈൽഡ് ഡെവലപ്മെന്റ് വകുപ്പിനോട് ചേർന്നും ഇവർ പ്രവർത്തിച്ചുവരുന്നു. കർണാടകയിൽ കോളജ് പ്രധാനാധ്യാപികയായി സേവനം അനുഷ്ഠിച്ച ശേഷം അഭിഭാഷകയായി സേവനം അനുഷ്ഠിച്ചുവരികയാണ്.

വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്ന സമിതിയംഗം, അഖിലേന്ത്യാ ക്രൈസ്തവ വനിതകളുടെ കൂട്ടായ്മുടെ ട്രഷറർ, കർണാടക ക്രൈസ്തവ ഉന്നമനസംഘം അംഗം എന്നി നിലകളിലും മേരി അക്കാമ്മ പ്രവർത്തിച്ചിട്ടുണ്ട്.

രാജീവ് ഗാന്ധി ശിരോമണി പുരസ്കാരം, പ്രൈഡ് ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി സദ്ഭാന അവരാർഡ്, ഭാരത് ഗൗരവ് അവാർഡുകളും ബെസ്റ്റ് പ്രിൻസിപ്പൽ, കുതുർറാണി ചെന്നമ്മ അവാർഡ് എന്നീ അവാർഡുകളും ലഭിച്ചിട്ടുണ്ട്. അയിരൂർ തറയിലേത്ത് പി.എം.ജോണിന്റെ ഭാര്യയാണ് മേരി അക്കാമ്മ. മക്കൾ: ജീവൻ, ശോഭ.