എംബസിയുടെ ഇടപെടൽ: അഞ്ച് മലയാളികൾ ഉൾപ്പെടെ 30 ഇന്ത്യക്കാർ നാട്ടിലേക്ക്
Thursday, October 27, 2016 4:39 AM IST
ദമാം: ദമാമിലെ സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ കോൺട്രാക്ടിംഗ് കമ്പനിയിൽ ജോലിചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെ 1224 ഇന്ത്യക്കാരാണ് ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ വന്നതിനെ തുടർന്ന് നാട്ടിലേക്കു മടങ്ങാൻ എംബസിയുടെ സഹായം തേടിയത്. ഇതിൽ 120 പേർക്കു നാട്ടിലേക്കു മടങ്ങാനുള്ള ഫൈനൽ എക്സിറ്റ് ലഭിച്ചതായി ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അനിൽ നോട്ടിയാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മലയാളികൾ ഉൾപ്പെടെ 30 പേരാണ് വെള്ളിയാഴ്ച ദമാമിൽ നിന്ന് ഡൽഹിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്കു മടങ്ങും. ഡൽഹിയിൽ എത്തുന്ന തൊഴിലകളെ സ്വദേശത്തേക്കു എത്തിക്കുന്നതിനുള്ള നടപടികൾ അതാതു സംസ്‌ഥാന സർക്കാരുകൾ ചെയ്തിട്ടുണ്ടെന്നു എംബസി അധികൃതർ അറിയിച്ചു. ഫൈനൽ എക്സിറ്റ് ലഭിച്ച മറ്റു 77 പേർക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നാട്ടിലേക്കു മടങ്ങാമെന്നും എംബസി അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം