പി.കെ.ജോസഫ് നിര്യാതനായി
Thursday, October 27, 2016 4:40 AM IST
ബോൾട്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷൻ ട്രഷറർ സൈബൻ ജോസഫിന്റെ പിതാവ് മുട്ടുചിറ പന്തല്ലൂർ വീട്ടിൽ പി.കെ ജോസഫ് (68) നിര്യാതനായി.

ഭാര്യ: കുട്ടിയമ്മ മുട്ടുചിറ കണിവേലിൽ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയിൽ.

മക്കൾ: സൈബൻ ജോസഫ് ബോൾട്ടൻ, ഷാരോൺ ജോസഫ് ബോൾട്ടൻ (മുൻ സെക്രട്ടറി, ബോൾട്ടൻ മലയാളി അസോസിയേഷൻ), സബിത ബിനോയ് ചെൽറ്റൻഹാം, ഷെറിൻ ജോസഫ് മുട്ടുചിറ. മരുമക്കൾ: ജിൻസി സൈബൻ, ആഷ ഷാരോൺ, ബിനോയ് മാത്യു അരൂക്കുഴുപ്പിൽ മുട്ടുചിറ. ബോൾട്ടൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ജോണി കണിവേലിന്റെ സഹോദരീ ഭർത്താവാണ് പരേതൻ.

പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് അഡ്വ.ഫ്രാൻസീസ് മാത്യു, വൈസ് പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി സജീഷ് ടോം, റീജണൽ പ്രസിഡൻറ് അഡ്വ.സുജു ജോസഫ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

റിപ്പോർട്ട്: അലക്സ് വർഗീസ്