കണ്ണൂർ രാജൻ സ്മാരക മാധ്യമ അവാർഡ് സന്തോഷ് കരിമ്പുഴക്ക്
Thursday, October 27, 2016 4:41 AM IST
സിഡ്നി: അന്തരിച്ച പ്രശസ്ത സിനിമ സംഗീത സംവിധായകൻ കണ്ണൂർ രാജന്റെ സ്മരണാർത്ഥം നൽകി വരുന്ന രണ്ടാമത് കണ്ണൂർ രാജൻ സ്മാരക മാധ്യമ അവാർഡ് സന്തോഷ് കരിമ്പുഴക്ക്. അവാർഡ് ദാന ചടങ്ങ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൽഘാടനം ചെയ്യും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ , വി.എസ്. സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. സിഡ്നിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ടൈംസ് പത്രത്തിന്റെ എഡിറ്ററായി പ്രവർത്തിക്കുകയാണ് സന്തോഷ് കരിമ്പുഴ. കേരളത്തിലെ എല്ലാ കഥകളി കലാകാരന്മാരെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ’കഥകളി മെസ്ട്രോ’ വാദ്യ കലാകാരന്മാരെ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘വാദ്യം ശിവമയം’ മുണ്ടൂരിന്റെ കഥാവഴികൾ ,തീർത്ഥ യാത്ര തുടങ്ങി പത്തിലധികം ഡോക്യുമെന്ററി ഫിലിമുകൾക്ക് രചനയും,സംവിധാനവും നിർവഹിച്ചിട്ടുണ്ട്
.
റിപ്പോർട്ട്: ശ്രീജിത്ത്