അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ടെലിഫോൺ ഡിബേറ്റ് നവംബർ ഒന്നിന്
Thursday, October 27, 2016 4:43 AM IST
ഹൂസ്റ്റൻ: ആസന്നമായ അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്ന ഈ അവസരത്തിൽ, കേരളാ ഡിബേറ്റ് ഫോറം, യുഎസ്എ അത്യന്തം വാശിയേറിയതും, വിജ്‌ഞാനപ്രദവും, രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ടെലിഡിബേറ്റ് സംവാദം നവംബർ ഒന്നിനു ചൊവ്വാഴ്ച വൈകിട്ട് എട്ടു മുതൽ (ന്യൂയോർക്ക് സമയം)കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ടെലികോൺഫറൻസ് മാതൃകയിൽ ടെലി–ഡിബേറ്റ് സംഘടിപ്പിക്കുന്നു. അമേരിക്കൻ ജനതയുടെ ഭാഗമായ, രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളികൾക്കും ഈ പ്രസിഡൻഷ്യൽ ഇലക്ഷൻ അത്യന്തം വിധിനിർണായകമാണ്. ഇവിടത്തെ രാഷ്ട്രീയ ഭരണസംവിധാനങ്ങളും, തെരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും മറ്റ് അമേരിക്കൻ പൗരന്മാരെപ്പോലെ തന്നെ ഇവിടത്തെ കേരള കുടിയേറ്റക്കാരേയും അവരുടെ സന്തതി പരമ്പരകളായ പിൻതലമുറയേയും ബാധിക്കുന്നു.

രാഷ്ട്രീയ ആശയ–പ്രത്യയശാസ്ത്ര സംവാദത്തിൽ അമേരിക്കയിലെ നാനാഭാഗങ്ങളിൽ നിന്നായി 300ൽ പരം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ ബൃഹത്തായ ഈ രാഷ്ട്രീയ തെരഞ്ഞെടുപ്പ് സംവാദത്തിന്റെ നടത്തിപ്പിനും വിജയത്തിനും, പങ്കെടുക്കുന്ന എല്ലാവരുടെയും പൂർണ്ണ സഹകരണം അത്യന്താപേക്ഷിതമാണ്. നവംബർ ഒന്നിനു ചൊവ്വ വൈകുന്നേരം (എട്ടു മുതൽ ന്യൂയോർക്ക് ടൈം–ഈസ്റ്റേൺ സ്റ്റാൻഡാർഡ് ടൈം) ആയിരിക്കും ഡിബേറ്റ് തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് വൈകിട്ട് എട്ട് എന്ന ഈസ്റ്റേൺ സ്റ്റാൻഡാർഡ് സമയത്തിന്റെ അടിസ്‌ഥാനത്തിൽ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി ഫോൺ ഡയൽ ചെയ്ത് ടെലികോൺഫറൻസ് ഡിബേറ്റിൽ പ്രവേശിക്കാവുന്നതാണ്. ടെലികോൺഫറൻസ് ഡിബേറ്റിൽ സംബന്ധിക്കുന്നവർ സെൽഫോൺ ഉപയോഗിക്കുന്നതിനേക്കാൾ അഭികാമ്യം ലാൻഡ് ഫോൺ ഉപയോഗിക്കുന്നതാണ്. ടെലികോൺഫറൻസ് ഡിബേറ്റിലേക്കായി ഡയൽ ചെയ്യേണ്ട നമ്പർ :
1–605–562–3140 അക്സസ് കോഡ് : 605988

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: എ.സി. ജോർജ്‌ജ് : 832–295–1487, സണ്ണി വള്ളിക്കളം : 847–722–7598, തോമസ് ഓലിയാൽകുന്നേൽ : 713–679–9950, സജി കരിമ്പന്നൂർ : 813–263–6302, തോമസ് കൂവള്ളൂർ : 914–409–5772, ടോം വിരിപ്പൻ : 832–462–4596, മാത്യൂസ് ഇടപ്പാറ : 845–309–3671, റെജി ചെറിയാൻ: 404–425–4350.