കാർമൽ ജോസഫ് യംഗ് അംബാസഡർ
Thursday, October 27, 2016 8:27 AM IST
ഡാളസ്: ജപ്പാൻ അമേരിക്കൻ സൊസൈറ്റിയുടെ യംഗ് അംബാസഡറായി ഡാളസിലെ ഡോക്ടർ ജോൺ ഹോൺ ഹൈസ്കൂൾ വിദ്യാർഥിനിയും മലയാളിയുമായ കാർമൽ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു.

സൊസൈറ്റി യംഗ് അംബാസഡർമാരായി തെരഞ്ഞെടുത്ത ആറ് കുട്ടികളിൽ ഒരാളാണ് കാർമൽ. 10 ദിവസം സൊസൈറ്റിയുടെ ചെലവിൽ ജപ്പാനിലെ വിവിധ വിദ്യാഭ്യസ സ്‌ഥാപനങ്ങൾ സന്ദർശിക്കാൻ ഇതുവഴി അവസരം ലഭിച്ചു. ഡാളസ് ഫോർട്ട്വർത് സിറ്റിഹാളിൽ സിറ്റി മേയർ, കാർമൽ ഉൾപ്പെടെയുള്ള കുട്ടികൾക്ക് സ്വീകരണം നൽകി.

കൈരളി യുഎസ്എയുടെ പ്രോഗ്രാം ഡയറക്ടർ ജോസ് പ്ലക്കാട്ടിന്റെയും സുധയുടെയും മകളാണ് കാർമൽ.

റിപ്പോർട്ട്: ജോസ് കാടപ്പുറം