അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന് പുതിയ നേതൃത്വം
Thursday, October 27, 2016 8:27 AM IST
ഡബ്ലിൻ: അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷൻ പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജിജോ മാത്യു (പ്രസിഡന്റ്), ബിജുക്കുട്ടൻ മുരിയങ്കോട്ട് (വൈസ് പ്രസിഡന്റ്), ജിജു ജോർജ് തുണ്ടത്തിൽ (സെക്രട്ടറി), കുര്യൻ ലൂക്കോസ് ചേലക്കൽ (ജോ. സെക്രട്ടറി), ഷൈയിംസ് ബേബി വരിക്കാട്ട് (ട്രഷറർ), നിധീഷ് കൊച്ചാലുംചുവട്ടിൽ (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

താലയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്. ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ അയർലൻഡിലെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ സ്റ്റിനിൽ കുര്യൻ മുതലക്കാട്ടിലും ജോബിൻ ജോസ് കിഴക്കേടത്തിനേയും യോഗം ചുമതലപ്പെടുത്തി.

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ മുൻ പ്രസിഡന്റ് കിസാൻ തോമസിനെ സംഘടനയുടെ അഡ്വൈസറായും ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ