ഷിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികൾ സ്‌ഥാനമേറ്റു
Thursday, October 27, 2016 8:29 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികൾ സത്യപ്രതിജ്‌ഞ ചെയ്ത് സ്‌ഥാനമേറ്റെടുത്തു. മൗണ്ട് പ്രോസ്പെക്ടിലെ സിഎംഎ ഹാളിൽ ചേർന്ന ജനറൽബോഡി യോഗത്തിൽ സ്‌ഥാനമൊഴിയുന്ന പ്രസിഡന്റ് ടോമി അമ്പേനാട്ട് പ്രതിജ്‌ഞാവാചകം ചൊല്ലിക്കൊടുത്തു.

രഞ്ജൻ ഏബ്രഹാം (പ്രസിഡന്റ്), ജിമ്മി കണിയാലി (സെക്രട്ടറി), ഫിലിപ്പ് പുത്തൻപുരയിൽ (ട്രഷറർ), ജോൺസൺ കണ്ണൂക്കാടൻ (വൈസ് പ്രസിഡന്റ്), ജിതേഷ് ചുങ്കത്ത് (ജോ.സെക്രട്ടറി), ഷാബു മാത്യു (ജോ.ട്രഷറർ) എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ.

അച്ചൻകുഞ്ഞ് മാത്യു, ചാക്കോ തോമസ് മറ്റത്തിൽപറമ്പിൽ, ജേക്കബ് മാത്യു പുറയമ്പള്ളിൽ, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, മനു നൈനാൻ, മത്യാസ് പുല്ലാപ്പള്ളിൽ, ഷിബു മുളയാനിക്കുന്നേൽ, സിബിൾ ഫിലിപ്പ്, സ്റ്റാൻലി കളരിക്കമുറി, സണ്ണി മൂക്കേട്ട്, സഖറിയ ചേലയ്ക്കൽ, ടോമി അമ്പേനാട്ട്, ബിജി സി. മാണി എന്നിവരാണ് പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ.

ചടങ്ങിൽ മുൻ എംഎൽഎ തോമസ് ചാഴികാടൻ, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ ജോസഫ് നെല്ലുവേലിൽ, പി.ഒ. ഫിലിപ്പ്, വർഗീസ് കെ. ജോൺ, ജോസ് കണിയാലി, സണ്ണി വള്ളിക്കളം, മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോണിക്കുട്ടി പിള്ളവീട്ടിൽ, ജൂബി വള്ളിക്കളം, സന്തോഷ് നായർ, തൊമ്മൻ പൂഴിക്കുന്നേൽ, ബ്രിജിറ്റ് ജോർജ്, റിൻസി കുര്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.