ബ്രക്സിറ്റ്: ബ്രിട്ടനെക്കാൾ നഷ്‌ടം മറ്റു രാജ്യങ്ങൾക്ക്
Thursday, October 27, 2016 8:30 AM IST
ബ്രസൽസ്: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നതോടെ കൂടുതൽ നഷ്‌ടം സംഭവിക്കാൻ പോകുന്നത് മറ്റ് അംഗരാജ്യങ്ങൾക്കായിരിക്കുമെന്ന് വിലയിരുത്തൽ.

ബ്രിട്ടനെ അപേക്ഷിച്ച് പ്രതിവർഷം എട്ടു ബില്യൻ യൂറോ മറ്റ് അംഗങ്ങൾക്ക് നഷ്‌ടമാകുമെന്നാണ് കണക്കാക്കുന്നത്. യൂറോപ്യൻ യൂണിയനെ ആകമാനം ബ്രക്സിറ്റ് ദോഷം ചെയ്യുമെന്നും സിവിറ്റാസ് തിങ്ക് ടാങ്ക് നടത്തിയ പഠനത്തിൽ വിലയിരുത്തൽ.

യൂറോപ്യൻ യൂണിയൻ സ്‌ഥാപനങ്ങൾക്ക് താരിഫ് ഇനത്തിൽ വരുന്ന നഷ്‌ടം മാത്രമാണ് ബ്രിട്ടനെ അപേക്ഷിച്ച് എട്ടു ബില്യൻ അധികം എന്നു കണക്കാക്കിയിരിക്കുന്നത്. ഈ കണ്ടെത്തലോടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ബ്രക്സിറ്റ് ചർച്ചകളിൽ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാൻ കരുത്തു കിട്ടുമെന്നും കരുതപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ