സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ദേവാലയ കൂദാശ ഒക്ടോബർ 28, 29 ദിവസങ്ങളിൽ
Friday, October 28, 2016 1:56 AM IST
കണക്റ്റിക്കട്ട്: ഒക്ടോബർ 28,29 ദിവസങ്ങളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയാ മാർ നിക്കോളവോസ് മെത്രാപ്പോലീത്ത സഭയുടെ കണക്റ്റിക്കട്ടിലെ ആദ്യത്തെ ദേവാലയമായ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് കൂദാശ ചെയ്യുന്നു.

പുണ്യശ്ലോകനായ മാത്യൂസ് മാർ ബണബാാസ് മെത്രാപ്പോലീത്ത ഇടവകയ്ക്കു അനുവാദം നൽകി, 2010 സെപ്തംബർ പതിനൊന്നിനു അഭിവന്ദ്യ മാത്യൂസ് മാർ ബർണബാസ് മെത്രാപ്പോലീത്തായുടെയും അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയും ഇടവകയുടെ പ്രതിഷ്ഠയും, പ്രഖ്യാപനവും ഉദ്ഘാടനവും നടത്തി.

സ്വന്തമായി ദേവാലയം ഇല്ലാതിരുന്നതിനാൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി വിവിധ എപ്പിസ്കോപ്പൽ പള്ളികളിലായി ഫാ. വർഗീസ് ഡാനിയേൽ, ഫാ. ഫിലിപ്പോസ് സക്കറിയ, ഫാ. ആൻഡ്രൂ ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ആരാധന നടത്തി വരുകയായിരുന്നു. ഇടവകയുടെ കൂദാശയ്ക്കും അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും ഇടവക മുഴുവനായും പ്രത്യേകിച്ച് വികാരി ഫാ. എബ്രഹാം ഫിലിപ്പ്, ട്രസ്റ്റി അനൂപ് കെ. മാത്യു, സെക്രട്ടറി ബ്ലസൻ വർഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ മുതലായവർ നേതൃത്വം നൽകുന്നു.

കൂദാശയിലും, 29–നു ശനിയാഴ്ച നടക്കുന്ന വി. കുർബാനയിലും തുടർന്നുള്ള സ്നേഹവിരുന്നിലും സംബന്ധിച്ച്ഇടവകയെ അനുഗ്രഹിക്കണമെന്ന് വികാരിയും ഇടവകാംഗങ്ങളും അഭ്യർഥിച്ചു.