വിനോദ് കുമാറിന്റേയും കുടുംബത്തിന്റേയും നിര്യാണത്തിൽ കെഎച്ച്എൻഎ അനുശോചിച്ചു
Friday, October 28, 2016 1:58 AM IST
ഷിക്കാഗോ: ന്യൂജേഴ്സിയിലെ ഹിൽസ്ബറോയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ശാസ്ത്രജ്‌ഞനായ വിനോദ് ബാബു ദാമോദരൻ, ഭാര്യ ശ്രീജ, മകൾ ആതിര എന്നിവരുടെ നിര്യാണത്തിൽ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക അതിയായ ദുഖം രേഖപ്പെടുത്തി.

ആലപ്പുഴ സ്വദേശിയായ വിനോദ് ബയോ മെഡിക്കൽ രംഗത്ത് ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള വ്യക്‌തിയാണ്. അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും വേർപാട് ഒരു തീരാനഷ്ടമാണെന്നും, അവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും പ്രസിഡന്റ് സുരേന്ദ്രൻ നായർ അറിയിച്ചു. സതീശൻ നായർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം