സന്ദർലൻഡിൽ ജപമാല സമാപനവും വിശുദ്ധ കുർബാനയും 31ന്
Friday, October 28, 2016 6:01 AM IST
സന്ദർലൻഡ്: കത്തോലിക്കാസഭയിൽ ജപമാലമാസമായി ആചരിക്കുന്ന ഒക്ടോബറിൽ സന്ദർലൻഡിലെ മലയാളി കാത്തലിക് കമ്യൂണിട്ടിയുടെ നേതൃത്വത്തിൽ കുടുംബ യൂണിട്ടുകൾ നേതൃത്വം നൽകുന്ന ജപമാല സമാപനം ഒക്ടോബർ 31ന് (തിങ്കൾ) നടക്കും.

വൈകുന്നേരം ഏഴിന് ആഘോഷമായ ദിവ്യബലിക്ക് ന്യൂ കാസിൽ രൂപത സീറോ മലബാർ ചാപ്ലിൻ ഫാ. സജി തോട്ടത്തിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹകൂട്ടായ്മ നടക്കും. ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളേയും സംഘാടകർ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: മാത്യു ജോസഫ്