വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
Friday, October 28, 2016 6:09 AM IST
ഡാളസ്: മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന കുടുംബ സംഗമത്തിലേയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.

പൗരോഹിത്യ ശുശ്രൂഷയുടെ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ജോൺ പുത്തൻവിളയിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ ഇടവകയിലെ മുതിർന്ന അംഗങ്ങളായ ജോൺ കെ. ജോണും മാത്യു ജേക്കബും ചേർന്ന് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കുടുംബസംഗമത്തിന്റെ പ്രധാന അതിഥി മുൻ കേരള പോലീസ് മേധാവി ജേക്കബ് പുന്നൂസാണ്. അദ്ദേഹത്തോടൊപ്പം ഫാ. ഏബ്രഹാം ഉരംബക്കലും പങ്കെടുക്കും. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കില്ല. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കന്നവർ www.stmarysmalankaradallas.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. യുവജനങ്ങൾക്ക് പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജിം ചെറിയാൻ 214 402 0376, വർഗീസ് മാത്യു 214 609 3931, മോൻസി ജോർജ് 214 557 5245.

റിപ്പോർട്ട്: പി.പി. ചെറിയാൻ