ന്യൂയോർക്കിൽ ക്രിസ്തീയ ഗാനസദ്യ ഒക്ടോബർ 30ന്
Friday, October 28, 2016 6:11 AM IST
ന്യൂയോർക്ക്: പ്രശസ്ത സാധക സ്കൂൾ ഓഫ് മ്യൂസിക് ന്യൂയോർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്തീയ ഗാനസദ്യ ‘തേനിലും മധുരം’ ഒക്ടോബർ 30ന് (ഞായർ) നടക്കും. വൈകുന്നേരം 5.30ന് 136, Sunset Road, Blauvelt, New york - 10913 ആണ് പരിപാടി അരങ്ങേറുക.

പ്രശസ്ത മ്യൂസിക് ഡയറക്ടറും ഗായകനുമായ സാംസൺ കോട്ടൂർ, സുനിൽ സോളമൻ (കീബോർഡ്), വയലിൻ ജോർജ് (വയലിൻ) എന്നിവർക്കൊപ്പം സാധക സ്കൂൾ ഓഫ് മ്യൂസിക്കിലെ കുട്ടികളും പരിപാടിയിൽ അണിചേരുമെന്ന് ഡയറക്ടർ സാധക അലക്സ് അറിയിച്ചു.

പ്രവേശനം സൗജന്യമായിരിക്കുന്ന പരിപാടിയിലേക്ക് എല്ലാ സംഗീത പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: ജിനേഷ് തമ്പി