ഫോമ ഷിക്കാഗോ റീജൺ പ്രഥമ യോഗം നവംബർ ആറിന്
Saturday, October 29, 2016 1:19 AM IST
ഷിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) ഷിക്കാഗോ റീജൺ പ്രഥമ യോഗം നവംബർ ആറിന് (ഞായർ) വൈകുന്നേരം ആറു മുതൽ 7435, Churchill St, Mortongroove,ILþൽ നടക്കും.

ഷിക്കാഗോ റീജൺ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ നേതൃത്വത്തിൽ കൂടുന്ന യോഗത്തിൽ ഷിക്കാഗോയിലെ എല്ലാ സംഘടനാ ഭാരവാഹികളേയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ബെന്നി വാച്ചാച്ചിറ 847 322 1973, ബിജി ഫിലിപ്പ് ഇടാട്ട് 224 565 8268.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം