ഫാ. പി.കെ. മാത്യുവിന്റെ ചരമവാർഷികാചരണം 29ന്
Saturday, October 29, 2016 3:09 AM IST
ടൊറേന്റോ: സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ സ്‌ഥാപകനും പ്രഥമ വികാരിയുമായിരുന്ന ഫാ. പി.കെ. മാത്യുവിന്റെ ചരമവാർഷികം ഒക്ടോബർ 29–ന് (ശനി) ആചരിക്കുന്നു.

രാവിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തുന്ന വിശുദ്ധ കുർബാനയ്ക്ക് മുംബൈ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് പ്രധാന കാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന അനുസ്മരണ യോഗത്തിൽ വിവിധ ക്രൈസ്തവ നേതാക്കൾ പങ്കെടുക്കും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം