യൂദാതദേവൂസിന്റെ തിരുനാളും തിരുശേഷിപ്പ് വണക്കവും 30ന്
Saturday, October 29, 2016 3:09 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമർസെറ്റ് സെന്റ്് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും പ്രധാന തിരുനാളും ഒക്ടോബർ 30ന് (ഞായർ) ആഘോഷിക്കുന്നു.

21 മുതൽ എല്ലാദിവസവും രാത്രി 7.30 മുതൽ ആഘോഷമായ ദിവ്യബലിയും നൊവേനയും തിരുശേഷിപ്പ് വണക്കം എന്നിവയ്ക്ക് ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ, ഫാ. പോളി തെക്കൻ സിഎംഐ, ഫാ.തോമസ് കടുകപ്പിള്ളി, ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ.ബിജു നാറാണത്ത് സിഎംഐ, ഫാ.ജോണിക്കുട്ടി പുലിശേരി, ഫാ.പീറ്റർ അക്കനത്ത് സിഎംഐ, ഫാ. ജോണി ചെങ്ങളം സിഎംഐ എന്നിവർ നേതൃത്വം നൽകി.

29 ന് (ശനി) രാവിലെ ഒമ്പതിന് വിശുദ്ധന്റെ നൊവേനയും ദിവ്യബലിയും മറ്റു പ്രത്യേക പ്രാർഥനകൾക്ക് ഫാ. ഫിലിപ്പ് വടക്കേക്കര നേതൃത്വം നൽകും. പ്രധാന തിരുനാൾ ദിനമായ 30ന് (ഞായർ) രാവിലെ 11–ന് ആഘോഷമായ ദിവ്യബലിയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. ക്നാനായ സീറോ മലബാർ കാത്തോലിക് മിഷൻ വികാരി ഫാ.റെന്നി കട്ടേൽ മുഖ്യകാർമികത്വം വഹിക്കും. വികാരി ഫാ. തോമസ് കടുകപ്പിളളി, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റർ അക്കനത്ത് സിഎംഐ, ഫാ.പോളി തെക്കൻ സിഎംഐ എന്നിവർ സഹകാർമികരായിരിക്കും. തുടർന്നു ലദീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, തിരിശേഷിപ്പ് വണക്കം, നേർച്ച വിതരണം എന്നിവ നടക്കും.

വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് കടുകപ്പള്ളിയും ട്രസ്റ്റിമാരും സംഘാടകരും അറിയിച്ചു.

വിവരങ്ങൾക്ക്: ടോം പെരുമ്പായിൽ (ട്രസ്റ്റി) 646 326 3708, തോമസ് ചെറിയാൻ പടവിൽ (ട്രസ്റ്റി) 908 906 1709, മിനേഷ് ജോസഫ് (ട്രസ്റ്റി) 201 978 9828,

മേരിദാസൻ തോമസ് (ട്രസ്റ്റി) 201 912 6451, ജോസ് അലക്സ് (തിരുനാൾ കോർഡിനേറ്റർ) 732 857 5055, ജയിംസ് പുതുമന (തിരുനാൾ കോർഡിനേറ്റർ) 732 216 4783. നിയോഗങ്ങൾ സമർപ്പിക്കാൻ: http://tinyurl.com/stjudethirunal2016, വെബ് : www.stthomsayronj.org

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം