ഷിക്കാഗോയിൽ കെഎച്ച്എൻഎ ശുഭാരംഭം നടന്നു
Saturday, October 29, 2016 3:12 AM IST
ഷിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക 2017 ജൂലൈ ഒന്നു മുതൽ നാലുവരെ ഡിട്രോയിറ്റിൽ നടത്തുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ മധ്യമേഖലാ ശുഭാരംഭം ഗ്ലെൻവ്യൂവിലുള്ള വിൻഡം ഗ്ലെൻവ്യൂ സ്യൂട്ട്സിൽ നടന്നു.

കെഎച്ച്എൻഎ പ്രസിഡന്റ് സുരേന്ദ്രൻ നായർ, മധ്യമേഖലാ സംഗമം ചെയർമാൻ പ്രസന്നൻ പിള്ള, സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോർഡ് മെമ്പർ ശിവൻ മുഹമ്മ, കൺവൻഷൻ ജനറൽ കൺവീനർ സതീശൻ നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

സങ്കുചിതമായ ജാതി വ്യവസ്‌ഥകൾക്കും പ്രാദേശിക താത്പര്യങ്ങൾക്കും ഉപരിയായി വടക്കേ അമേരിക്കയിലെ ഭൂരിഭാഗം ഹിന്ദു കുടുംബങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട ് 2017–ൽ ഡിട്രോയിറ്റിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമം ഏവർക്കും സംതൃപ്തിയേകുമെന്ന് പ്രസിഡന്റ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

മിഡ്വെസ്റ്റ് മേഖലയിൽ നിന്നും ആദ്യ സ്പോൺസർഷിപ്പ് നടേശൻ മാധവനിൽ നിന്നും പ്രസിഡന്റ് സുരേന്ദ്രൻ നായർ സ്വീകരിച്ചു. സ്പോൺസർമാരായ വാസുദേവൻ പിള്ള, ചന്ദ്രൻപിള്ള എന്നിവരിൽ നിന്നും സ്പോൺസർഷിപ്പ് സ്വീകരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

ചടങ്ങിൽ മധ്യമേഖലാ ഹിന്ദു സംഗമം ചെയർമാൻ പ്രസന്നൻ പിള്ള അധ്യക്ഷത വഹിച്ചു. ട്രഷറർ സുദർശന കുറുപ്പ്, ജോയിന്റ് ട്രഷറർ രഘുനാഥൻ, മധ്യമേഖല കൺവൻഷൻ കൺവീനർ എം.എൻ.സി നായർ, ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ്, ബോർഡ് മെംബർമാരായ അരവിന്ദ് പിള്ള, പി.എസ്. നായർ, വി. ഗോപാലകൃഷ്ണൻ, സുധീർ പ്രയാഗ, വിനോദ് വരപ്രവൻ, ട്രസ്റ്റി മെംബർമാരായ ശിവൻ മുഹമ്മ, രാധാകൃഷ്ണൻ, സ്പിരിച്വൽ ഫോറം ചെയർ ആനന്ദ് പ്രഭാകർ, വിമൻസ് ഫോറം ചെയർ ഡോ. സുനിത നായർ, മുൻ പ്രസിഡന്റുമാരായ അനിൽകുമാർ പിള്ള, ടി.എൻ. നായർ തുടങ്ങിയവർ സംബന്ധിച്ചു. അനിലാൽ ശ്രീനിവാസൻ, അരവിന്ദ് പിള്ള, ദേവി ജയൻ എന്നിവർ എംസിമാരായിരുന്നു.

<ആ>dnt¸mÀ«v: tPmbn¨³ ]pXp¡pfw
<ശാഴ െൃര=/ിൃശ/2016ീരേീ29സവിമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>