സൗജന്യ ടാക്സ് സെമിനാർ 30ന്
Saturday, October 29, 2016 6:05 AM IST
ഡാളസ്: ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങളും ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്കയിൽ ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട സാമ്പത്തിക വിഷയങ്ങളെപറ്റി വിശദീകരിക്കുന്നതിന് സൗജന്യ ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു.

ഒക്ടോബർ 30ന് (ഞായർ) വൈകുന്നേരം അഞ്ചു മുതൽ ഏഴു വരെ കാരോൾട്ടൺ ജോസി ലൈനിലുള്ള സാബു ഇന്ത്യൻ റസ്റ്ററന്റിലെ ഓഡിറ്റോറിയത്തിലാണ് സെമിനാർ. പ്രഫ. ഫിലിപ്പ് തോമസ് സിപിഎ ആണ് സെമിനാർ നയിക്കുന്നത്. സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വിവിധ നിക്ഷേപ പദ്ധതികളെ പറ്റിയും പുതുതായി ബിസിനസ് സംരംഭങ്ങൾ തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക്കുവേണ്ടിയുള്ള വിദഗ്ധാഭിപ്രായങ്ങളും സെമിനാറിൽ ലഭിക്കും.

റിപ്പോർട്ട്: എബി മക്കപ്പുഴ