കേരളോത്സവം 2016: പ്രമോഷൻ വീഡിയോ പ്രകാശനം ചെയ്തു
Saturday, October 29, 2016 6:05 AM IST
സൂറിച്ച്: വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസും യൂത്ത് ഫോറവും സംയുക്‌തമായി നടത്തുന്ന കേരളപിറവി ആഘോഷങ്ങളുടെ പ്രൊമോഷൻ വീഡിയോ പ്രകാശനം ചെയ്തു. നവംബർ അഞ്ചിന് കുസ്നാക്റ്റിലെ ഹെസ്ലി ഹാളിലാണ് ആഘോഷപരിപാടികൾ.

ഈ വർഷത്തെ മുഖ്യ സെലിബ്രിറ്റി സിനിമാ താരം ആശയാണ്. സിനിമാ താരം മാളവിക, പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, അൺഎംബ്ലോയ്ഡ്സ് ബാൻഡിലെ ഗായകനും മ്യൂസിക് ഡയറക്ടറുമായ മിഥുൻ ഈശ്വർ എന്നിവർ വീഡിയോയിൽ സ്വിസ് മലയാളികളോട് സംസാരിക്കും.

വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, യൂത്ത് ഫോറം പ്രസിഡന്റ് സ്മിത നമ്പുശേരിൽ, ഗ്ലോബൽ ട്രഷറർ ജോബിൻസൺ കൊറ്റത്തിൽ, വൈസ് ചെയർമാൻ ജോണി ചിറ്റക്കാട്ട്, വൈസ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, യൂത്ത് കൺവീനർ ജോഷി താഴത്തുകുന്നേൽ എന്നിവരാണ് വീഡിയോ പ്രകാശനത്തിന് നേതൃത്വം നൽകിയത്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ