നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി
Saturday, October 29, 2016 6:09 AM IST
ജിദ്ദ: ജിദ്ദ നവോദയ കുടുംബ സഹായ ഫണ്ട് കള്ളിവളപ്പിൽ മുഹമ്മദിന്റെ കുടുംബത്തിന് കൈമാറി. ആനക്കര വരട്ടി പളളിയാലിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി സംഘവും തൃത്താല ഏരിയ കമ്മിറ്റിയും സംഘടിപ്പിച്ച ചടങ്ങിൽ കേരള പ്രവാസി സംഘം സംസ്‌ഥാന പ്രസിഡന്റ് പി.ടി. കുഞിമുഹമ്മദ് ഫണ്ട് കൈമാറി.

വാർഡ് മെംബർ ബഷീർ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം പ്രദീപ്, ലോക്കൽ സെക്രട്ടറി ബാലചന്ദ്രൻ, കേരള പ്രവാസി സംഘം സംസ്‌ഥാന കമ്മിറ്റി അംഗം സലാല മൊയ്ദീൻ കുട്ടി തൃത്താല, കുട്ടി കുടയൂര്,

ഏരിയ കമ്മിറ്റി സെക്രട്ടറി സുബ്രഹ്മണ്യൻ, ഷറഫു, സൈതാലി, വിനോദ്, മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു. നവോദയ ജിദ്ദ അംഗങ്ങളായ ഖാസിം, താനൂർ ഗഫൂർ മമ്പുറം, അനീഷ് ബാബു എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ