സംസ്കൃതി– കിംസ് മെഡിക്കൽ ക്യാമ്പ്
Saturday, October 29, 2016 6:11 AM IST
ദോഹ: താഴ്ന്ന വരുമാനക്കാർക്കായി സംസ്കൃതി കിംസ് മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

രാവിലെ 7.30 ന് ആരംഭിച്ച ക്യാമ്പ് ഇന്ത്യൻ അംബാസഡർ പി. കുമരൻ ഉദ്ഘാടനം ചെയ്തു. മുബാറഖ് ജാസിം മൊഹമ്മദ് അൽ കേത്തർ, നിഷാദ് അസീം, സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, ഐസിസി പ്രസിഡന്റ് ഗിരീഷ്കുമാർ, ഐസിബിഎഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീൽ, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് ജനറൽ സെക്രട്ടറി ഡോ. സൈബു ജോർജ്, കിംസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സോമസുന്ദരൻ ചക്കിങ്ങൽ, കിംസ് അഡ്മിനിസ്ട്രേറ്റർ പ്രമോദ് കുന്ദർ തുടങ്ങിയവർ സംബന്ധിച്ചു.

അറുനൂറിൽ പരം തൊഴിലാളികൾ പങ്കെടുത്ത ക്യാമ്പിന് ചീഫ് കോഓർഡിനേറ്ററും സംസ്കൃതി വക്ര യൂണിറ്റ് സെക്രട്ടറിയുമായ എസ്. പ്രദീപ് കുമാർ, സംസ്കൃതി കേന്ദ്ര എക്സിക്യുട്ടീവ് അംഗം പി.എൻ. ബാബുരാജൻ, വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, വക്ര യൂണിറ്റ് പ്രസിഡന്റ് പി. രാജൻ, ജോ. സെക്രട്ടറി ബിനോയ് ഏബ്രാഹാം, വൈസ് പ്രസിഡന്റ് സുരേഷ്കുമാർ, വെൽ കെയർ ഗ്രൂപ്പ് എംഡി അഷ്റഫ് കെ.പി., അബ്ദുൽ റഹ്മാൻ (കെയർ ആൻഡ് ക്യൂർ) തുടങ്ങിയവർ നേതൃത്വം നല്കി.