കേരള സമാജം പൂക്കള മത്സരം 30ന്
Saturday, October 29, 2016 7:03 AM IST
ബംഗളൂരു: കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കളമത്സരം ഇന്ദിരാനഗർ 5വേ മെയിൻ 9വേ ക്രോസിലുള്ള കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 30 ന് നടക്കും. രാവിലെ 9:30 ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂർ നീണ്ടു നിൽക്കും. മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5ഃ5 അടിയാണ്.

ഒരു ടീമിൽ അഞ്ചു പേർക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10,000 രൂപയും ഒകെഎം രാജീവ് മെമ്മോറിയൽ റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം 5,000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 3,000 രൂപയും ട്രോഫിയും അഞ്ചു ടീമുകൾക്ക് 1,000 രൂപയും ട്രോഫിയും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 28 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കൾച്ചറൽ സെക്രട്ടറി ശ്രീകുമാർ അറിയിച്ചു.

ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് പി. വിക്രമൻ പിള്ള, ജനറൽ സെക്രട്ടറി റജികുമാർ, ജോയിന്റ് സെക്രട്ടറി പി.കെ. മുകുന്ദൻ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ജയ്ജോ ജോസഫ്, കൾച്ചറൽ സെക്രട്ടറി ആർ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. വിശദവിവരങ്ങൾക്ക് ഫോൺ: 9900030808, 9916674387.