ഓണാഘോഷം നടത്തി
Saturday, October 29, 2016 7:07 AM IST
ബംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷെ ഓണാഘോഷം എസ്എൽഎൻ ഭവൻ ഹെന്നാഗ്ര ഗേറ്റിൽ വിവിധ പരിപാടികളോടെ നടന്നു. മുൻമന്ത്രി എ. നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ഭീമൻ രഘു, എംജെ ഇൻഫ്രാസ്ട്രക്ചർ എംഡി ഡോ. പി. അനിൽകുമാർ, ഹെബ്ബഗോഡി സിഎംസി പ്രസിഡന്റ് പുഷ്പലത ഉമേഷ്, ബൊമ്മസാന്ദ്ര കൗൺസിലർ ശ്രീനിവാസ പ്രസാദ്, ഹെന്നാഗ്ര പ്രസിഡന്റ് കേശവ റെഡ്ഡി എന്നിവർ മുഖ്യാതിഥികളായിരുന്നു. ആഘോഷങ്ങളോടനുബന്ധിച്ച് അംഗങ്ങളുടെ തിരുവാതിരകളി, കുട്ടികളുടെ കലാപരിപാടികൾ, ചെണ്ട മേളം എന്നിവയും അരങ്ങേറി.

ഓണത്തോടനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കളം, ഷട്ടിൽ ടൂർണമെന്റ്, വടംവലി, ഫുട്ബോൾ, ക്രിക്കറ്റ്, മത്സരങ്ങളിലെ വിജയികൾക്ക് രക്ഷാധികാരികളായ തോമസ്, അനിൽ കുമാർ, സുരേന്ദ്രൻ, എസ്.എം. തോമസ് എന്നിവർ ട്രോഫികളും കാഷ് അവാർഡും വിതരണം ചെയ്തു. അസോസിയേഷൻ ഭാരവാഹികളായ ശരത്, രവീന്ദ്രൻ, സന്തോഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി. തുടർന്ന് ഓണസദ്യയും നടന്നു.