ഒബാമ ജർമനിയിലേക്ക്
Saturday, October 29, 2016 8:25 AM IST
ബർലിൻ: യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ബറക് ഒബാമ നടത്തുന്ന അവസാന വിദേശ പര്യടനത്തിൽ ജർമനിയും ഉൾപ്പെടും.

ഏഥൻസ് സന്ദർശിച്ചു മടങ്ങുന്ന വഴി നവംബർ പതിനാറിനാണ് ഒബാമ ബർലിനിൽ വിമാനമിറങ്ങുക. നവംബർ എട്ടിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്.

രണ്ടു ദിവസം മാത്രമെടുക്കുന്ന ഹ്രസ്വ സന്ദർശനമാണ് ഉദ്ദേശിക്കുന്നത്. അതിനു ശേഷം അദ്ദേഹം പെറുവിലെ ലിമയിൽ നടക്കുന്ന ഏഷ്യ പസഫിക് ഇക്ണോമിക് കോഓപ്പറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകും.

ഏപ്രിലിലാണ് ഒബാമ ഇതിനു മുൻപ് ജർമനിയിലെത്തിയത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ