ഡെൻമാർക്കിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഇടിവ് തുടരുന്നു
Saturday, October 29, 2016 8:27 AM IST
കോപ്പൻഹേഗൻ: കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 2014 ൽ രേഖപ്പെടുത്തിയ റിക്കാർഡ് ഡെൻമാർക്കിൽ ഇപ്പോഴും തുടരുകയാണെന്ന് ഔദ്യോഗിക കണക്ക്.

2015ലെ കണക്കനുസരിച്ച്, പ്രായപൂർത്തിയായ ഡാനിഷ് പൗരൻമാരിൽ 14 ശതമാനം പേരാണ് ഏതെങ്കിലും തരത്തിലുള്ള അക്രമത്തിലോ ആക്രമണത്തിലോ മോഷണത്തിലോ ഉൾപ്പെട്ടിട്ടുള്ളത്. 1987ൽ ഇവർ 25 ശതമാനമായിരുന്നു.

16 മുതൽ 74 വരെ പ്രായമുള്ളവരിൽ 1.3 ശതമാനം പേർ മാത്രമാണ് കഴിഞ്ഞ വർഷം ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഇരകളായിട്ടുള്ളതെന്നും കണക്കുകളിൽ കാണാം. പത്തിലൊന്ന് ആളുകൾ മാത്രമാണ് മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ