നാമവും, നായർ മഹാമണ്ഡലവും അനുശോചിച്ചു
Sunday, October 30, 2016 2:58 AM IST
ന്യൂജഴ്സി: ഹിൽസ് ബൊറോയിൽ അപ്പാർട്ട്മന്റ് കോംബ്ലക്സിനു അഗ്നിബാധയിൽ മരിച്ച വിനോദ് ബാബു ദാമോദരയും കുടുംബത്തിന്റെയും നിര്യാണത്തിൽ നാമവും, നായർ മഹാമണ്ഡലവും അനുശോചിച്ചു. ഈ സംഘടനകളുടെ സ്‌ഥാപക ചെയർമാൻ മാധവൻ ബി നായരാണ് അനുശോചനം അറിയിച്ചത്. ശാസ്ത്രഞ്ജനായ വിനോദ് ബാബു ദാമോദരനും ഭാര്യ ശ്രീജ, മകൾ ആർദ്ര എന്നിവരാണു കൊല്ലപ്പെട്ടത്. ഔദ്യോഗിക രംഗത്തു ഏറെ പ്രശസ്തിയിലേക്കുയർന്ന വ്യക്‌തിയായിരുന്നു വിനോദ്. അകാലത്തിൽ ആ കുടുംബത്തിനുണ്ടായ ദുര്യോഗം അമേരിക്കൻ മലയാളികളെ ആകമാനം ദുഃഖത്തിലാഴ്ത്തി.

നാമം പ്രസിഡന്റ് ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ് എന്നിവരും വിനോദ് ബാബുവിന്റെയും കുടുംബത്തിന്റെയും അകാല വിയോഗത്തിൽ അനുശോചനം അറിയിച്ചു.വിനോദ് ബാബുവിന്റെയും കുടുംബത്തിന്റെയും മരണാനന്തര കർമ്മങ്ങൾ പാർത്ഥസാരഥി പിള്ളയുടെ നേതൃത്വത്തിൽ നടക്കുമെന്നും മാധവൻ. ബി നായർ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം