ഇന്ദിരാഗാന്ധി രക്‌തസാക്ഷിത്വദിനം രക്‌തദാന ദിനമായി ആചരിക്കുന്നു
Sunday, October 30, 2016 3:00 AM IST
ജിദ്ദ: ഇന്ത്യയുടെ ഉരുക്കു വനിതയും കോൺഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരിക്കുന്ന ഇന്ദിരാ ഗാന്ധിയുടെ രക്‌തസാക്ഷിത്വ ദിനം ഒക്ടോബർ 31 –നു ഒഐസിസി ജിദ്ദാ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്‌തദാന ദിനമായി ആചരിക്കാൻ തീരുമാനിച്ചു.

കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും അന്നേ ദിവസം ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ രക്‌തം ദാനം നൽകുന്നതാണ്. രക്‌തദാനത്തിൻറെ പ്രാധാന്യം സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിനും കൂടി ഈ ദിനത്തിൽ ബോധവത്ക്കരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവല്ലൂർ