ഡബ്ലിനിൽ ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി
Monday, October 31, 2016 3:32 AM IST
ഡബ്ലിൻ: സീറോ മലബാർ ചർച്ച് ഡബ്ലിൻ വാർഷിക ധ്യാനം ‘കരുണയുടെ ധ്യാനം 2016’ അയർലൻഡിന്റെ അപ്പസ്തോലിക് ന്യൂൺഷോ ആർച്ച്ബിഷപ് ചാൾസ് ജോൺ ബ്രൗൺ ഉദ്ഘാടനം ചെയ്തു.*

സീറോ*മലബാർ*സഭയുടെ*അയർലൻഡിലെ*നാഷണൽ*കോഓർഡിനേറ്റർ*മോൺ. ആന്റണി*പെരുമായൻ, Fr. George Begley (parish priest Little Pace Church), സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ. ആന്റണി ചീരംവേലിൽ എംഎസ്ടി എന്നിവർ പ്രസംഗിച്ചു. സീറോ മലബാർ സഭയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി ആർച്ച്ബിഷപ് ചാൾസ് ജോൺ ബ്രൗണിന് മൊമെന്റോ സമ്മാനിച്ചു.

രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ നടക്കുന്ന ധ്യാനം 31ന് (തിങ്കൾ) സമാപിക്കും.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ