കേളി കുടുംബസംഗമം സംഘടിപ്പിച്ചു
Monday, October 31, 2016 3:33 AM IST
റിയാദ്: കേളി കലാസാംസ്കാരിക വേദി കുടുംബസംഗമം സംഘടിപ്പിച്ചു. കേളി മുഖ്യരക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി മാജിദ ഷാജഹാൻ സെക്രട്ടറി അശോകൻ, കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ റഷീദ് മേലേതിൽ, കുഞ്ഞിരാമൻ മയ്യിൽ, ബി.പി.രാജീവൻ, കുടുംബവേദി രക്ഷാധികാരി സിന്ധു ഷാജി, വൈസ് പ്രസിഡന്റ് ഷമീം ഹുസൈൻ, പ്രിയ വിനോദ്, ശ്രീകല സന്തോഷ്, ലീന സുരേഷ്, ഷീബ അനിരുദ്ധൻ, ബിന്ദ്യ മഹേഷ്, സുനിത അശോകൻ, ഷീജ ഉണ്ണി, ബിന്ദു മധു, രജീഷ് പിണറായി, ഷാജി എന്നിവർ പ്രസംഗിച്ചു.

നൂറോളം കുടുംബങ്ങൾ പങ്കെടുത്ത സംഗമത്തിൽ കുട്ടികൾക്കായി ചിത്രരചന, പാട്ടുപാടൽ, കഥ പറയൽ, വിവിധ കായിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. റജി സുരേഷ്, സിന്ധു ഷാജി, ഹുസൈൻ, ഷാജഹാൻ, ശ്രീനിവാസൻ, അനിൽ അറക്കൽ, മധു എലത്തൂർ, വിനോദ് എന്നിവർ കുട്ടികളുടെ പരിപാടികൾക്കു നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് കുടുംബവേദി സമ്മാനവിതരണം നടത്തി.