ഹെയർഫീൽഡിലെ ജപമാല തിരുനാൾ ഭക്‌തിസാന്ദ്രമായി
Monday, October 31, 2016 3:38 AM IST
ലണ്ടൻ: ഹെയർഫീൽഡ് സെന്റ് പോൾസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ആഘോഷിച്ചു. തിരുക്കർമങ്ങൾക്ക് ചാപ്ലിൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാല നേതൃത്വം നൽകി. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ വചനസന്ദേശം നൽകി. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ എഴുതി നൽകിയ സന്ദേശം ചാപ്ലിൻ വായിച്ചു. രഞ്ജി അലക്സിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുനാൾ ശുശ്രൂഷകളെ ഭക്‌തിസാന്ദ്രമാക്കി. തുടർന്നു കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ജോമോൻ, ബെന്നി എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിന്റെ വിവിധ ഒരുക്കങ്ങൾ നടന്നു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ