എയ്ഞ്ചൽസ് മീറ്റ് 2016
Monday, October 31, 2016 5:37 AM IST
ബംഗളൂരു: മാണ്ഡ്യ രൂപതയിൽ കഴിഞ്ഞ വർഷം ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമമായ എയ്ഞ്ചൽസ് മീറ്റ് നവംബർ ഒന്നിന് കർമലാരാം മൗണ്ട ് കാർമൽ ദേവാലയത്തിൽ നടക്കും. രാവിലെ 8.30നു കുട്ടികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. ഒമ്പതിന് മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. രൂപതാ മതബോധന കമ്മീഷൻ സെക്രട്ടറി റവ.ഡോ. തോമസ് കല്ലുകുളം സിഎംഐ, മൗണ്ട ് കാർമൽ ഇടവക വികാരി ഫാ. തോമസ് വടക്കേടത്ത് എന്നിവർ സഹകാർമികരായിരിക്കും.

രാവിലെ 11ന് മാർ ആന്റണി കരിയിലിന് സ്വീകരണം നല്കും. തുടർന്ന് സന്ദേശവും കുട്ടികളോടൊപ്പമുള്ള ഫോട്ടോ സെഷനും നടക്കും. ഉച്ചകഴിഞ്ഞ് 1.15 മുതൽ 3.30 വരെ കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രമുഖ വചന പ്രഘോഷകൻ ബ്രദർ സാബു ഇടുക്കി നയിക്കുന്ന ബോധവത്കരണ ക്ലാസ്. മാണ്ഡ്യ രൂപതാ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏയ്ഞ്ചൽസ് മീറ്റിന് കമ്മീഷൻ അംഗങ്ങളായ ഫാ. ജോർജ് മൈലാടൂർ, സിസ്റ്റർ സോളി സിഎംസി, ജോസ് വേങ്ങത്തടം, ജയിംസ് തടത്തിൽ, മാത്യൂ മാളിയേക്കൽ, സാബു ജോർജ് എന്നിവർ നേതൃത്വം നല്കും.