ജപമാല രാഞ്ജിയുടേയും യൂദാ തദേവൂസിന്റെയും തിരുനാൾ ആഘോഷിച്ചു
Monday, October 31, 2016 7:09 AM IST
ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫോറോന പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെയും പരിശുദ്ധ ജപമാല രാഞ്ജിയുടേയും തിരുനാൾ ആഘോഷിച്ചു. തിരുനാളിന് തുടക്കം കുറിച്ച് ഫരീദാബാദ് രൂപത വികാരി ജനറാൾ മോൺ. ജോസ് ഇടശേരി കൊടിയേറ്റുകർമം നിർവഹിച്ചു. തുടർന്നു നടന്ന വിശുദ്ധകുർബാനക്ക് മോൺ. നേതൃത്വം നൽകി.

പ്രധാന തിരുനാൾ ദിനമായ 30ന് നടന്ന ആഘോഷമായ തിരുനാൾ കുർബാനയും തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപവം വഹിച്ച് ആഘോഷമായ പ്രദക്ഷിണവും നടന്നു.