ആർഎസ്സി സാഹിത്യോത്സവ്: അവാലി യൂണിറ്റ് ജേതാക്കൾ
Monday, October 31, 2016 7:09 AM IST
മക്ക: ഗൾഫ് രാജ്യങ്ങളിൽ നടത്തിവരുന്ന ആർഎസ്സി സാഹിത്യോത്സവിന്റെ ഭാഗമായി മക്ക സോൺ സാഹിത്യോത്സവ് ശിഫ അൽ ബറക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ അരങ്ങേറി.

സമ്മേളനം മക്ക ചേംബർ ഓഫ് കൊമേഴ്സ് അറ്റസ്റ്റേഷൻ വിഭാഗം ജനറൽ മാനേജർ വാഇൽ അബ്ദുൾ ഖാദർ അലി മുഖല്ലസ് ഉദ്ഘാടനം ചെയ്തു. ഐസിഎഫ് സെൻട്രൽ പ്രസിഡന്റ് സൈദലവി സഖാഫി അധ്യക്ഷത വഹിച്ചു. ആർഎസ്സി നാഷണൽ പ്രവർത്തക സമിതി അംഗം അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശേരി, സുനിൽ അബ്ദുൾ ലത്തീഫ് (ഷിഫാ ബറക മാർക്കറ്റിംഗ് മാനേജർ), ഷാഫി ബാഖവി, അഹമ്മദ് മീറാൻ സഖാഫി, ഉസ്മാൻ കുറുകത്താണി എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ മുഖ്യാതിഥികൾക്കുള്ള ഉപഹാരം സോൺ ചെയർമാൻ സൽമാൻ വെങ്ങളം, ഐസിഎഫ് പ്രസിഡന്റ് സയിദലവി സഖാഫി, ആർഎസ്സി കൺവീനർ മുസ്തഫ കാളോത്ത് സ്വാഗത സംഘം കൺവീനർ മുഹമ്മദലി വലിയോറ എന്നിവർ ചേർന്ന് സമ്മാനിച്ചു.

യൂണിറ്റിൽ നിന്ന് വിജയിച്ച 200 മത്സാരാർഥികൾ 50 ഇനങ്ങളിൽ നാല് വേദികളിലായാണ് മാറ്റുരച്ചത്. 176 പോയിറ്റുകൾ നേടി അവാലി യൂണിറ്റും 174 പോയിറ്റുകൾ നേടി ശുഹദ യൂണിറ്റും 168 പോയിറ്റുകൾ നേടി സാറ സിത്തീൻ യൂണിറ്റും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടി.

സമാപന സമ്മേളനത്തിൽ ഐസിഎഫ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ മുസ്ലിയാർ അടിവാരം വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. സോൺ ചെയർമാൻ സൽമാൻ വെങ്ങളം, ശിഹാബ് കുറുകത്താണി, ഷമീം എന്നിവർ പ്രസംഗിച്ചു. മത്സരാർഥികൾക്ക് അബുള്ള ഹാജി കല്ലൻ, ഹുസൈൻ ഹാജി കൊടിഞ്ഞി, യാസിർ സഖാഫി, സലാം ചട്ടിപ്പറമ്പ്, റഷീദ് വേങ്ങര, മുസമ്മിൽ താഴെ ചൊവ്വ, വി. സിറാജ്, പി.എം. യഹ്യ ആസഫലി, മുസ്തഫ കാളോത്ത്,ശറഫുദ്ദീൻ വടശേരി, ശറഫുദ്ദീൻ സഖാഫി എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ