ജിദ്ദ: കേരളത്തിലെ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി നടപ്പിലാക്കി വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരായി കേരളത്തിലെ എൽഡിഎഫ് സർക്കാർ മാറിയെന്ന് ജിദ്ദ നവോദയ കുടുംബവേദി സെൻട്രൽ കമ്മിറ്റി യോഗം വിലയിരുത്തി.
പ്രവാസി പ്രശ്നങ്ങളോട് അനുഭാവ പൂർണമായ സമീപനം, സ്ത്രീപക്ഷ സൗഹൃദ പദ്ധതികൾ, അഴിമതിക്കെതിരായ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകൾ എന്നിവയിൽ സർക്കാർ കാണിക്കുന്ന ശുഷ്കാന്തിയിൽ ചർച്ചയിൽ പങ്കെടുത്തവർ സംതൃപ്തി രേഖപെടുത്തി.
യോഗത്തിൽ നവോദയുടെ കുടുംബ സംഗമത്തിന് രൂപം നൽകി. വനിതാവേദി കൺവീനർ ജുമൈലാ അബു അധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബവേദി കൺവീനർ സി.എം. അബദുറഹ്മാൻ പാണ്ടിക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു. കരുണ എം. നായർ, നാജിയ റാസിഖ്, വിജയകുമാർ, മുംതാസ് അബാസ്, ശബ്നം റഹ്മാൻ, സഹനാസ് റഹീഖ്, സുവിജ സത്യൻ, നാജ റഫീഖ്, ഹഫ്സത്ത് മുസാഫർ, അബു നാണത്ത്, റഫീഖ് കണ്ണൂർ, സത്യൻ, റാസിഖ്, ജുനൈസ്, മുസാഫർ പാണക്കാട്, അബ്ബാസ് ഇരുമ്പുഴി, വിജയകുമാർ, റഫീഖ് പത്തനാപുരം, മോഹനൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ രക്ഷാധികാരി വി.കെ. റഹൂഫ്, പ്രസിഡന്റ്, ഷിബു തിരുവനന്തപുരം എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ